Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:48 AM IST Updated On
date_range 12 March 2022 5:48 AM ISTയുദ്ധത്തിനെതിരെ പ്രതിഷേധസംഗമത്തിൽ യുക്രെയ്ൻ സ്വദേശിനിയും
text_fieldsbookmark_border
മട്ടാഞ്ചേരി: സേ നോ ടു വാർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം യുദ്ധത്തിനെതിരെ പ്രതിഷേധസംഗമം നടത്തി. യുക്രെയ്ൻ സ്വദേശിനിയായ യുവതിയും പങ്കെടുത്തു. ഫോർട്ട്കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുക്രെയ്ൻ യുവതി അനസ്താനിയ ബി.ഒ.ടി പാലത്തിലൂടെ ഫോർട്ട്കൊച്ചിയിലേക്ക് പോകവേയാണ് ഇംഗ്ലീഷിലുള്ള പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്നവരെ കണ്ടത്. അത് വായിച്ചുനോക്കി യുദ്ധത്തിനെതിരെയുള്ള പരിപാടിയാണെന്ന് മനസ്സിലാക്കി ഉടൻ ബസിൽനിന്ന് ഇറങ്ങി യോഗത്തിൽ പങ്കുചേരുകയായിരുന്നു. സംഘാടകർക്ക് സ്വയം പരിചയപ്പെടുത്തിയ അവർ, യുക്രെയ്ൻ ജനതയോട് ഇവിടെയുള്ളവർ കാണിക്കുന്ന സ്നേഹവും ഐക്യദാർഢ്യവും തന്നെ വിസ്മയിപ്പിക്കുകയും ഏറെ നന്ദിയുള്ളവളാക്കുകയും ചെയ്യുന്നുവെന്ന് പ്രഭാഷണത്തിൽ പറഞ്ഞു. സംഗമം തോമസ് കൊറശ്ശേരി ഉദ്ഘാടനം ചെയ്തു. കബീർ ഷാ അധ്യക്ഷത വഹിച്ചു. എം. പത്മകുമാർ, സി.എസ്. ജോസഫ് എന്നിവർ സംസാരിച്ചു. സുൽഫത്ത് ബഷീർ യുദ്ധവിരുദ്ധ കവിത ആലപിച്ചു. . ചിത്രം: യുക്രെയ്ൻ സ്വദേശിനി അനസ്താനിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story