Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:42 AM IST Updated On
date_range 12 March 2022 5:42 AM IST'പൊളിറ്റിക്കൽ കറക്ട്നസ്' ഏഷ്യൻ ബൂക്സ് ഓഫ് റെക്കോഡ്സിൽ
text_fieldsbookmark_border
കൊച്ചി: എ.വി.എ പ്രൊഡക്ഷൻസ് നിർമിച്ച 'പൊളിറ്റിക്കൽ കറക്ട്നസ്' എന്ന ഹ്രസ്വചിത്രം ഏഷ്യൻ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു. ഫീച്ചർ ഫിലിമിന്‍റെ സാങ്കേതികതകൾ ഉപയോഗിച്ച് നിർമിച്ച ഈ ലഘുചിത്രം യു ട്യൂബിലും ടി.വി ചാനലിലുമായി ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. കോഴിക്കോട്ടെ പ്രശസ്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചുമുതൽ 88 വയസ്സുവരെയുള്ള അംഗങ്ങളാണ് ഇതിൽ അഭിനയിച്ചത്. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുൻ ആരോഗ്യ ഡയറക്ടർ ആർ.എൽ. സരിത, കണ്ണൂർ ലേബർ കോടതി ജഡ്ജി ആർ.എൽ. ബൈജു എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. സംവിധായകൻ സന്ദീപും ഗാനരചയിതാവ് ദുർഗ അരവിന്ദും കുടുംബാംഗങ്ങളാണ്. മനു ഗോപാലിന്‍റേതാണ് കഥ. ഛായാഗ്രഹണം ഷിജി ജയദേവൻ, സംഗീതം ധീരജ് സുകുമാരൻ, ഓഡിയോഗ്രഫി ജിതേന്ദ്രൻ ലാൽ മീഡിയ, എഡിറ്റിങ് മെന്‍റോസ് ആന്‍റണി, കോറിയോഗ്രഫി ഇംതിയാസ് അബൂബക്കർ, ആർട്ട് ഉപേന്ദ്രനാഥൻ, മേക്കപ്പ് ബിനീഷ്. കാപ്ഷൻ -ekg political correctness 'പൊളിറ്റിക്കൽ കറക്ട്നസ്' എന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ച ഏഷ്യൻ ബുക്സ് ഓഫ് റെക്കോഡ്സ് സാക്ഷ്യപത്രം എ.വി. അനൂപിന് ആർ. വിവേക് കൈമാറുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story