Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.ടി.പി.സി.ആർ...

ആർ.ടി.പി.സി.ആർ നിരക്ക്​ കുറക്കൽ: ഹരജി ഡിവിഷൻ ബെഞ്ചിന്​

text_fields
bookmark_border
കൊച്ചി: ആർ.ടി.പി.സി.ആർ, ആന്റിജൻ കോവിഡ് പരിശോധനകളുടെ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച്​ ഡിവിഷൻബെഞ്ചിന്‍റെ പരിഗണനക്ക്​ വിട്ടു. ഏകപക്ഷീയമായാണ് സർക്കാർ വീണ്ടും നിരക്ക് കുറച്ചതെന്നാരോപിച്ച് അക്രഡിറ്റഡ് മോളിക്യുലാർ ടെസ്റ്റിങ്​ ലബോറട്ടറീസ് അസോസിയേഷൻ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്​. മഹാമാരിയുടെ കാലത്ത്​ ഇത്തരം കാര്യങ്ങളിൽ സർക്കാറിന്​ മൂകസാക്ഷിയായി നിൽക്കാനാവില്ലെന്ന നിരീക്ഷണവും​ കോടതിയിൽനിന്നുണ്ടായി. തുടർന്നാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക്​​ വിട്ടത്​. ആർ.ടി.പി.സി.ആർ നിരക്ക്​ 500 രൂപയാക്കി കുറച്ചത്​ ചോദ്യം ചെയ്യുന്ന ഹരജിയിൽ ഏകപക്ഷീയമായി നിരക്ക്​ കുറക്കാൻ സർക്കാറിന്​ കഴിയില്ലെന്ന്​ മറ്റൊരു സിംഗിൾ ബെഞ്ച്​ നേരത്തേ​ അഭിപ്രായപ്പെട്ടിരുന്നു. ലാബുടമകളുമായി ചർച്ച ചെയ്ത്​ തീരുമാനമെടുക്കാനും അന്ന്​ നിർദേശിച്ചു. പിന്നീട്​ കോടതി ഉത്തരവ്​ പ്രകാരം ചർച്ച നടത്തിയെങ്കിലും 500 രൂപയാക്കി കുറച്ചതിൽ സർക്കാർ ഉറച്ചുനിന്നു. ഇതിനെതിരെ ലാബ്​ ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചു. ഇതിന്​ പിന്നാലെയാണ്​ ആർ.ടി.പി.സി.ആർ നിരക്ക് 300 രൂപയും ആന്റിജൻ നിരക്ക് 100 രൂപയുമാക്കി വീണ്ടും വെട്ടിക്കുറച്ച്​ സർക്കാർ ഉത്തരവിട്ടത്​. ഇതിനെതിരെയാണ്​ ഇപ്പോഴത്തെ ഹരജി. മ​​റ്റൊരു സിംഗിൾ ബെഞ്ചിന്‍റേതിൽനിന്ന്​ വ്യത്യസ്തമായ നിലപാടുള്ളതിനാലാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണന​ക്കയക്കുന്നതെന്ന്​ കോടതി വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story