Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാവിന്‍റെ...

പിതാവിന്‍റെ പീഡനത്തിനിരയായ പത്ത്​ വയസ്സുകാരിയുടെ ഗർഭഛിദ്രത്തിന്​ ഹൈകോടതിയുടെ അനുമതി

text_fields
bookmark_border
കൊച്ചി: പിതാവിന്‍റെ പീഡനത്തിനിരയായി​ ഗർഭിണിയായ പത്തു വയസ്സുകാരിയുടെ ഗർഭഛിദ്രത്തിന്​ ഹൈകോടതിയുടെ അനുമതി. 24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും കുട്ടിയുടെ പ്രായമടക്കം പരിഗണിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​​ 31 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സിംഗിൾ ബെഞ്ച്​ അനുമതി നൽകിയത്​. നിയമപരമായ സമയപരിധി കഴിഞ്ഞതിനാൽ ഗർഭഛിദ്രത്തിന് അനുമതി തേടി മാതാവാണ്​ ഹൈകോടതിയെ സമീപിച്ചത്. സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാ​ണെന്ന്​ അഭിപ്രായപ്പെട്ട കോടതി, ഒരാഴ്​ചക്കകം ഗർഭഛിദ്രം നടത്താൻ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക്​ നിർദേശം നൽകി. ഹരജി നേരത്തേ പരിഗണിച്ച​പ്പോൾ മെഡിക്കൽ ബോർഡിന് രൂപം നൽകിയശേഷം പരിശോധിച്ച് ഗർഭഛിദ്രത്തിനുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിക്ക് പത്തുവയസ്സ്​ മാത്രമാണ്​ എന്നതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗർഭഛിദ്രം നടത്താമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട്​ നൽകി. ഗർഭസ്ഥ ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ അലസിപ്പിച്ചാലും കുഞ്ഞ് ജീവനോടെയിരിക്കാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്​. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എൻ.ഐ.സി.യു പരിചരണം അനിവാര്യമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ്​ അനിവാര്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയത്​. ആവശ്യമെങ്കിൽ സ്പെഷലിസ്റ്റുകളുടെ സഹായം തേടാം. ഇതിനാവശ്യമായ നടപടികൾ ഹെൽത്ത് സർവിസ് ഡയറക്ടർ സ്വീകരിക്കണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള ​വൈദ്യസഹായങ്ങൾ ആശുപത്രി അധികൃതർ നൽകണം. ഹരജിക്കാർക്ക് സാധ്യമല്ലാത്തപക്ഷം ഇക്കാര്യത്തിലെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story