Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:45 AM IST Updated On
date_range 11 March 2022 5:45 AM ISTതൊഴിലാളി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം മാതൃക -പി. രാജു
text_fieldsbookmark_border
കൊച്ചി: തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. രാജു. ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളന ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം പ്രസിഡന്‍റ് വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചികിത്സ ധനസഹായ വിതരണം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് എം.പി. രാധാകൃഷ്ണൻ, വിദ്യാഭ്യാസ അവാർഡ് വിതരണം എ.ഐ.ടി.യു.സി ജില്ല ജോയന്‍റ് സെക്രട്ടറി ടി.സി. സൻജിത്ത് എന്നിവർ നിർവഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, യൂനിയൻ ജില്ല പ്രസിഡന്‍റ് കെ.എൻ. ഗോപി, ബിനു വർഗീസ്, എം.എസ്. രാജു, രാജേഷ് കാവുങ്കൽ, എ. അഫ്സൽ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story