Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ദേശീയ വിദ്യാഭ്യാസ...

'ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റംവേണം'

text_fields
bookmark_border
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയവും ഖാദർ കമ്മിറ്റി റിപ്പോർട്ടും സയാമീസ് ഇരട്ടകളാണെന്ന് കാലടി സർവകലാശാല മുൻ വി.സി ഡോ.എം.സി. ദിലീപ്കുമാർ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ വിദ്യാഭ്യാസ നയത്തിലെ ന്യൂനതകൾ എന്തെന്ന് പറയാതെ പുതിയ നിയമങ്ങൾ രൂപവത്കരിക്കുന്നത് സമൂഹപുരോഗതിയെ കാര്യമായി ബാധിക്കും. അധ്യാപകരെ വിശ്വാസത്തിലെടുക്കാതെ ബാഹ്യശക്തികളുടെ ഇടപെടൽ വിദ്യാലയങ്ങളിൽ അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും കുട്ടികളുടെ നിലവാരത്തകർച്ചയും ഉണ്ടാക്കും. നിലവിലെ നിയമ സംവിധാനത്തിലെ അപാകതകൾ പരിശോധിച്ചും പുതിയവ ആവശ്യമായ ചർച്ചകളിലൂടെയും സമഗ്ര പൊതുവിദ്യാഭ്യാസ പരിഷ്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. ഷാജിമോൻ മോഡറേറ്ററായി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, ജനറൽ സെക്രട്ടറി സി. പ്രദീപ്, ട്രഷറർ എസ്. സന്തോഷ്​ കുമാർ, ജില്ല പഞ്ചായത്ത്​ അംഗം ഷാരോൺ പനക്കൽ, സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൽ മജീദ്, നിസാം ചിതറ, ഫിലിപ്പച്ചൻ ,കെ. രമേശൻ, ബി. ബിജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story