Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവമാലിന്യ സംസ്കരണ...

ജൈവമാലിന്യ സംസ്കരണ യൂനിറ്റുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
ജൈവമാലിന്യ സംസ്കരണ യൂനിറ്റുകള്‍ വിതരണം ചെയ്തു
cancel
കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യ സംസ്കരണ യൂനിറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യഘട്ടം ഓരോ വാര്‍ഡിലും 25 ബിന്നാണ് വിതരണം ചെയ്യുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ സന്ധ്യ നാരായണപിള്ള, മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ. ജോമി, പാറക്കടവ് ​ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആന്‍റണി കയ്യാല, ജെസി ജോര്‍ജ്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ മോഹനന്‍, സി.ഒ. മാര്‍ട്ടിന്‍, കെ.എ. വറിയത്​, എ.വി. സുനില്‍, കെ.കെ. അബി, പി.ടി. തോമസ്, ബീന ഷിബു, പഞ്ചായത്ത് അസിസ്റ്റന്‍റ്​ സെക്രട്ടറി പി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 03 MALINYAM നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ആരംഭിച്ച ജൈവമാലിന്യ സംസ്കരണ യൂനിറ്റുകളുടെ വിതരണോദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story