Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈദരലി ശിഹാബ് തങ്ങൾ...

ഹൈദരലി ശിഹാബ് തങ്ങൾ സൗമ്യതയുടെ നിറകുടം -അബ്ദുൽ മുത്തലിബ്

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങൾ സൗമ്യതയുടെ നിറകുടം -അബ്ദുൽ മുത്തലിബ്
cancel
കടുങ്ങല്ലൂർ: ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ നിറകുടമായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്. മുസ്​ലിംലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി മുപ്പത്തടം ജങ്ഷനിൽ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എച്ച്. നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുപ്പത്തടം കിളർ മസ്ജിദ് ഖതീബ് അബ്ദുൽ റഹ്മാൻ സഖാഫി ദുആക്ക് നേതൃത്വം കൊടുത്തു. ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.എം. അബ്ബാസ്, നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. അബ്ദുൽ അസീസ്, ജില്ല കൗൺസിൽ അംഗം പി.എ. ഷാജഹാൻ, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് എരമം, പാർട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ. അബ്ദുൽ ജലീൽ, പഞ്ചായത്ത് ഭാരവാഹികളായ ഷാജി മുതിരക്കാല, കെ.എ. അഷ്‌റഫ്, അൻസാർ എരമം, മുഹമ്മദ് കോട്ടിലാൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ശശി, ബി.ജെ.പി ജില്ല ട്രഷറർ ഉല്ലാസ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ശിവൻ, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് അൻവർ, സി.പി.ഐ മണ്ഡലം എക്സിക്യൂട്ടിവ് സി.ജി. വേണു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഷുഹൈബ് കുഞ്ഞുണ്ണിക്കര, വൈറ്റ് ഗാർഡ്‌ ജില്ല ക്യാപ്റ്റൻ ഷിഹാബ് ഉളിയന്നൂർ, സുദീര്‍ എരമം, ലത്തീഫ് മണ്ണാറത്തറ, വി.ജി. ജയകുമാർ, നാസർ എടയാർ, ഷാജഹാൻ മുപ്പത്തടം, താജുദ്ദീൻ പുളിക്കൽ, ഫൈസൽ തച്ചവള്ളത്ത്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വി.എം. പ്രഭാകരൻ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത്, ജനതാദൾ ജില്ല കമ്മിറ്റി അംഗം പി.കെ. ജോസഫ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 iuml മുസ്ലിംലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story