Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ വ്യാപാരികളുടെ...

റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തണം - കെ.പി. രാജേന്ദ്രൻ

text_fields
bookmark_border
റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തണം - കെ.പി. രാജേന്ദ്രൻ
cancel
ആലുവ: റേഷൻ വ്യാപാരികളുടെ വേതനം 30,000 രൂപയാക്കി ഉയർത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലുവ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ജില്ലതല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ, ജില്ല കൗൺസിൽ അംഗം നവകുമാർ, ജെയിംസ് കണയന്നൂർ, കെ.പി.അബ്‌ദുൽ കരീം, എ.കെ.സുരേഷ്, ബാബു ആലങ്ങാട്, ഹനീഷ് നായരമ്പലം, ബഷീർ ആലുവ, ശാലോൻ കോതമംഗലം, അരുൺകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.ആർ. സുധീഷ് സ്വാഗതവും വി.ജി.ഷിബു നന്ദിയും പറഞ്ഞു ക്യാപ്‌ഷൻ ea yas13 aituc കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലുവ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സമരം എ.ഐ.ടി.യു.സി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story