Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:38 AM IST Updated On
date_range 10 March 2022 5:38 AM ISTനീറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് വിഷജലമൊഴുക്കാൻ നീക്കം: സർവകക്ഷി സംഘം നിവേദനം നൽകി
text_fieldsbookmark_border
പറവൂർ: കാതിക്കൂടം നീറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ആസിഡ് കലർന്ന വിഷമാലിന്യമൊഴുക്കാനുള്ള സാധ്യത പഠന അനുമതിക്കെതിരെ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. കമ്പനിക്ക് നൽകിയ താൽക്കാലിക അനുമതി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കമ്പനിയിൽനിന്ന് ചൗക്കക്കടവിലേക്ക് വിഷജലം ഒഴുക്കാനാണ് പദ്ധതി. കുടിവെള്ളത്തിൽ വിഷമാലിന്യം കലരുന്നതോടെ ശുദ്ധജലക്ഷാമം രൂക്ഷമാകും. മത്സ്യസമ്പത്തും കൃഷി നാശവും വ്യാപകമാകും. ജനങ്ങളുടെ ഉപജീവനമാർഗത്തിന് ഇത് ഏറെ ഭീഷണിയാകും. വിഷജലം ഒഴുക്കുന്നതിനായി കഴിഞ്ഞ വർഷം കമ്പനി ചില നീക്കങ്ങൾ നടത്തിയെങ്കിലും വലിയ ജനരോഷം ഉണ്ടായതിനെ തുടർന്ന് വേണ്ടെന്നുവെച്ചു. തുടർന്ന് സർവകക്ഷി സമര സമിതി രൂപവത്കരിച്ച് പതിനായിരം പേർ ഒപ്പിട്ട ഭീമഹരജി മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു. മുഖ്യമന്ത്രിക്കായി പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് നിവേദനം ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ, വ്യവസായ മന്ത്രി പി. രാജീവ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്കും നിവേദനം കൈമാറിയിട്ടുണ്ട്. പഞ്ചായത്തിന്‍റെയും ജനങ്ങളുടെയും ആശങ്ക ദൂരീകരിച്ച് മാത്രമാകും കമ്പനിക്ക് അനുവാദം നൽകുകയെന്നും വിശദ പരിശോധനക്ക് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തുമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായി പ്രസിഡൻറ് റോസി ജോഷി പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എം. കരുണാകരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് ഫ്രാൻസിസ് വലിയപറമ്പിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡൂയി ജോൺ, സുമ സോമൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടം EA PVR nita jalatin 2 നീറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് വിഷജലമൊഴുക്കാനുള്ള നീക്കത്തിനെതിരെ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷി നിവേദനം മന്ത്രി പി. രാജീവിന് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
