Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:37 AM IST Updated On
date_range 10 March 2022 5:37 AM ISTകുട്ടിയെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി
text_fieldsbookmark_border
പല്ലാരിമംഗലം: മടിയൂരിൽ കുട്ടിയെ വീട്ടിൽ കയറി മർദിച്ചശേഷം കാറിൽ പിടിച്ചുകൊണ്ടുപോയി. ആള് മാറിയാണ് ആക്രമണം നടത്തിയതെന്ന് ബോധ്യമായതിനെത്തുടർന്ന് നാലംഗ സംഘം വീട്ടിൽ തിരികെയെത്തിച്ചു. 16കാരനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വഴിയിലൂടെ നടന്നു പോയ യുവതിയെ ആരോ ഉപദ്രവിച്ചിരുന്നു. അത് ഈ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം. ആക്രമണത്തിനിരയായ യുവതിയുടെ വീട്ടിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് ആള് മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തതായും പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story