Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീപ്​ൾസ്...

പീപ്​ൾസ് ഫൗണ്ടേഷൻ-ബൈത്തുസകാത്ത്: ഭവന ശിലാസ്ഥാപനം ഇന്ന്​

text_fields
bookmark_border
കൊച്ചി: പീപ്ൾസ് ഫൗണ്ടേഷൻ-ബൈത്തുസകാത്ത് സംയുക്ത സംരംഭമായി പെരുമ്പാവൂർ വളയൻചിറങ്ങരയിൽ നിർമിച്ചുനൽകുന്ന അഞ്ച് വീടുകൾ ഉൾക്കൊള്ളുന്ന പദ്ധതിയുടെ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ 10ന് നടക്കും. വീൽചെയർ രോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം പീസ്​വാലിയിൽ പീപ്ൾസ് ഫൗണ്ടേഷൻ-പീസ് വാലി സംയുക്ത സംരംഭമായി നിർമാണം പൂർത്തീകരിച്ച സൻെറർ ഫോർ വൊക്കേഷനൽ ട്രെയിനിങ്​ ആൻഡ്​​ റിഹാബിലിറ്റേഷൻ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഉച്ചക്ക് 12നും നടക്കുമെന്ന്​ ജില്ല കോഓഡിനേറ്റർ മുഹമ്മദ് ഉമർ അറിയിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story