Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്കൃത സർവകലാശാല...

സംസ്കൃത സർവകലാശാല വി.സി ചുമതലയേറ്റു

text_fields
bookmark_border
സംസ്കൃത സർവകലാശാല വി.സി ചുമതലയേറ്റു
cancel
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി. നാരായണൻ ചുമതലയേറ്റു. സർവകലാശാലയെ കൂടുതൽ മികവുറ്റതാക്കാൻ പരിശ്രമിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് സർവകലാശാല ആസ്ഥാനത്തെത്തിയ വൈസ് ചാൻസലർ ഡോ. എം.വി. നാരായണനെ രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ​പ്രഫ. ഡി. സലിംകുമാർ, പ്രഫ. എസ്. മോഹൻദാസ്, പ്രഫ. എം. മണിമോഹനൻ, ഡോ. സി.എം. മനോജ്കുമാർ, ഫിനാൻസ് ഓഫിസർ എസ്. സുനിൽ കുമാർ, പ്രഫ. വി. ലിസി മാത്യു, പ്രഫ. എം.എസ്. മുരളീധരൻപിളള, ഡോ. ശ്രീകല എം. നായർ, ഡോ. സുനിത ഗോപാലകൃഷ്ണൻ, ജോ. രജിസ്ട്രാർ സുഖേഷ്. കെ. ദിവാകർ, ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ശ്രീകാന്ത തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി. നാരായണൻ ചുമതലയേൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story