Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:35 AM IST Updated On
date_range 10 March 2022 5:35 AM ISTജെ. ചിത്തരഞ്ജൻ പുരസ്‌കാരം ആരോഗ്യ പ്രവർത്തക എൻ.ബി. പ്രീതിക്ക്
text_fieldsbookmark_border
കൊച്ചി: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വനിത സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും ഏറ്റവും കൂടുതൽ വാക്സിനേഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ജെ. ചിത്തരഞ്ജൻ പുരസ്‌കാരം സമ്മാനിച്ചു. ജില്ലയിൽ 39,681 ഡോസ് കോവിഡ് വാക്സിൻ നൽകിയ എറണാകുളം ജനറൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ് 1) എൻ.ബി. പ്രീതിയാണ് അവാർഡിനർഹയായത്. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എൻ.എഫ്.ഐ ഡബ്ല്യു ദേശീയ വൈസ് പ്രസിഡന്‍റ് കമല സദാനന്ദൻ പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര പ്രവർത്തക സമിതി അംഗം ലാലി പി.എം അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സി. മണി, ജില്ല സെക്രട്ടറി അനിൽകുമാർ.വി, ജില്ല പ്രസിഡന്‍റ് റോയ് പോൾ എന്നിവർ സംസാരിച്ചു. പ്രീതി തൃപ്പൂണിത്തുറ സ്വദേശിനിയാണ്. ഭർത്താവ് മോഹൻദാസ്. വിഷ്ണുമോഹൻ, ശ്രീലക്ഷ്മി എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story