Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:46 AM IST Updated On
date_range 9 March 2022 5:46 AM ISTഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണം തുടങ്ങി
text_fieldsbookmark_border
അങ്കമാലി: നഗരസഭ ജനകീയാസൂത്രണ പദ്ധതിപ്രകാരം 81 ലക്ഷം ചെലവിൽ നടപ്പാക്കുന്ന ഗാർഹിക ബയോഗ്യാസ് പ്ലാന്റിന്റെ വിതരണം ആരംഭിച്ചു. നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിലെ 600 വീട്ടിലാണ് പദ്ധതി സൗജന്യമായി ലഭ്യമാക്കുന്നത്. നഗരസഭ ചെയർമാൻ റെജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷ റീത്തപോള് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാസ്റ്റിന് ഡി. പാറക്കൽ, ലില്ലി ജോയി, സാജു നെടുങ്ങാടൻ, ലിസി പോളി, റോസിലി തോമസ്, കൗൺസിലർമാരായ ടി. വൈ. ഏലിയാസ്, സന്ദീപ് ശങ്കർ, മാത്യു തോമസ്, ഷിയോപോള്, ജെസ്മി ജിജോ, പി.എൻ. ജോഷി, പോൾ ജോവർ, വിൽസൺ മുണ്ടാടൻ, ജിത ഷിജോയ്, രജനി ശിവദാസന്, ജാൻസി അരീക്കൽ, സിനി, മോളി മാത്യു, ലക്സി ജോയി, ഷൈനി മാർട്ടിൻ, സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ അസി.ഡയറക്ടർ ജെസി, സെക്രട്ടറി ഇൻ-ചാർജ് ടി.വി. ശോഭിനി, ഹെൽത്ത് സൂപ്പർവൈസർ നൗഷാദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story