Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടെങ്ങും വനിത...

നാടെങ്ങും വനിത ദിനാചരണം

text_fields
bookmark_border
നാടെങ്ങും വനിത ദിനാചരണം
cancel
പറവൂർ: ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിത ദിനം പ്രസിഡൻറ് സിംന സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. ഡോ. എം.പി. അനിത സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി പി. വി. പ്രതീക്ഷ സ്വാഗതം പറഞ്ഞു. മുതിർന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിത അംഗം പി.വി. മണി, ജനകീയ ഹോട്ടലിലെ ചന്ദ്രിക സുതൻ, സാക്ഷരത പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ലക്ഷ്മി അമ്മ തുടങ്ങിയവരെ ആദരിച്ചു. പറവൂർ ബോയ്സ് ഹൈസ്കൂൾ അലുമ്​നി അസോസിയേഷന്റെ നേതൃത്വത്തിൽ സമകാലീന സമൂഹവും സ്ത്രീകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജെ. ഷൈൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് വടക്കേക്കര യൂനിറ്റ് സമൂഹത്തിൽ മികവ് തെളിയിച്ച വിവിധ വനിതകളായ കലാകാരിളെ ആദരിച്ചു. ഓണക്കളിയിലും,പാട്ടിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള കുഞ്ഞിത്തൈ മാട്ടുതറ സൗഭാഗ്യവതി അറുമുഖൻ, അച്ഛൻച്ചേരി സരസ ചന്ദ്രൻ എന്നിവരെ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ മെമ്മന്റോ നൽകി പൊന്നാട അണിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story