Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:44 AM IST Updated On
date_range 9 March 2022 5:44 AM ISTയു.ഡി.എഫ് വിമതർക്കെതിരെ കർശന നടപടി സ്വീകരിക്കണം
text_fieldsbookmark_border
കളമശ്ശേരി: യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുത്തിയ സർവിസ് സഹകരണ ബാങ്കിൽ യു.ഡി.എഫ് പാനലിൽ വിജയിച്ച ഏഴ് വിമതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു. നൽകിയ സ്ഥാനങ്ങൾ പാർട്ടിക്ക് എതിരായി ഉപയോഗിച്ച അംഗങ്ങളോട് പ്രവർത്തകർ പൊറുക്കില്ലെന്നും ഇവർ തൽസ്ഥാനത്തുനിന്നും രാജിവെക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്നും വിമതർക്കൊപ്പം ചാടി വോട്ട് രേഖപ്പെടുത്തിയ അംഗത്തെ കണ്ടെത്തണമെന്നും, വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന മുൻ പ്രസിഡന്‍റ് ടി.കെ. കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബോഡ് അംഗം മനാഫ് പുതുവയ് യു. ഡി. എഫ് നേതൃത്വത്തോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story