Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെസയെത്തി...

ടെസയെത്തി യുക്രെയ്​നിൽനിന്ന്​

text_fields
bookmark_border
ടെസയെത്തി യുക്രെയ്​നിൽനിന്ന്​
cancel
പള്ളുരുത്തി: യുക്രെയ്​നിലെ യുദ്ധഭൂമിയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ ഐശ്വര്യ സിൽവി തന്‍റെ കൂടെ ഡൽഹി വരെ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് ഒരുമിച്ച് യാത്ര ചെയ്ത പ്രിയ വളർത്തുനായ്​ ടെസയും നാട്ടിലെത്തിയ സന്തോഷത്തിലാണ്. മൂന്ന്​ ദിവസമായി ടെസയെയും കാത്തിരിക്കുകയായിരുന്നു ഐശ്വര്യ. യുക്രെയ്​നിലെ ബോംങ്കോം മോളോക്സ് യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ വിദ്യാർഥിയായ ഐശ്വര്യ പഠനത്തിനിടെ ഒപ്പം കൂട്ടിയതാണ് നായ്​കുട്ടി ടെസയെ . യുദ്ധഭൂമിയിൽനിന്നും തിരിച്ചു പോന്നപ്പോൾ ടെസയെയും കൂട്ടി. ദിവസങ്ങളോളം ടെസയുമായി കൂട്ടുകാർക്കൊപ്പം കീവിലെ ബങ്കറിൽ പേടിച്ചു കഴിഞ്ഞു. ഡ്രസുകൾ പരമാവധി കുറച്ച് ബാഗിനകത്ത് ടെസക്ക് സൗകര്യമൊരുക്കിയായിരുന്നു അതിർത്തി കടന്നത്. പിന്നീട് എംബസി സഹായത്തോടെ ഡൽഹിയിലെത്തി. തുടർന്ന് യാത്രക്ക് നായ്​ക്ക് വെറ്ററിനറി സർട്ടിഫിക്കറ്റ് എടുക്കാനുള്ള ഓട്ടമായി. ഇതിനിടെ ശാരീരികമായുള്ള ക്ഷീണം മൂലം അവശയായ ഐശ്വര്യയെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കൾ വിമാനം കയറ്റി നാട്ടിലേക്ക് വിടുകയും, നായെ ട്രെയ്​നിൽ എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ടെസ രാജധാനി ട്രെയ്​നിൽ എറണാകുളത്തെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഐശ്വര്യ കാത്തു നിൽക്കുകയായിരുന്നു ഐശ്വര്യയെ കണ്ടയുടൻ ട്രെയിനിൽനിന്നും ചാടി ഐശ്വര്യയുടെ കാലുകളിൽ മുഖം അമർത്തി ടെസ സന്തോഷം പ്രകടിപ്പിച്ചു. ടെസയെ വാരിപ്പുണർന്ന് ഐശ്വര്യയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story