Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:44 AM IST Updated On
date_range 9 March 2022 5:44 AM ISTസിൽവർ ലൈൻ: ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല -കെ. സുരേന്ദ്രൻ
text_fieldsbookmark_border
ആലപ്പുഴ: സിൽവർ ലൈനിന്‍റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ശക്തമാക്കും. കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ ജില്ല പ്രസിഡന്‍റുമാരുടെ നേതൃത്വത്തിലുള്ള പദയാത്ര ഈമാസം ആരംഭിക്കും. ചോര ചിന്തേണ്ടിവന്നാലും പദ്ധതിയെ ചെറുത്തുതോൽപിക്കും. എട്ടുകാലിമമ്മൂഞ്ഞ് രാഷ്ട്രീയമാണ് എൽ.ഡി.എഫ് സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നത്. യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഒരു പോറൽപോലും ഏൽക്കാതെ നാട്ടിലെത്തിക്കുന്നത് മോദിയും കേന്ദ്രസർക്കാറുമാണ്. മുംബൈയിലും ഡൽഹിയിലും എത്തിച്ച മലയാളി വിദ്യാർഥികളെ അവിടെനിന്ന് സംസ്ഥാനത്ത് എത്തിക്കാൻ കഴിയാത്തവരാണ് കേന്ദ്രത്തിന്‍റെ വന്ദേമാതരം രക്ഷാദൗത്യത്തിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്തുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങളും ആക്രമണങ്ങളും നടക്കുന്നത് കേരളത്തിലാണ്. ആയതിനാൽ വനിതദിനം ഇവിടത്തെ സ്ത്രീകൾക്കും പൊതുസമൂഹത്തിനും സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല. കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃസംഗമം ബി.ജെ.പി ദേശീയനേതാവ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story