Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോർ വാഹനവകുപ്പ്​:...

മോട്ടോർ വാഹനവകുപ്പ്​: ആധാർ തിരികെയെത്തിയെങ്കിലും പരിഹരിക്കാതെ ഗുരുതര പിഴവ്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വ​ന​സൗ​ക​ര്യ​ങ്ങ​ൾ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ തി​രി​കെ​യെ​ത്തി​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​തെ ഗു​രു​ത​ര​പി​ഴ​വ്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​പേ​ക്ഷ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നു​മാ​ണ്​ വാ​ഹ​ന ഉ​ട​മ​യു​ടെ ആ​ധാ​ർ ന​ൽ​കി​യു​ള്ള ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, വാ​ഹ​ന​യു​ട​മ​യു​ടെ ആ​ധാ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് അ​പേ​ക്ഷ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ ഇ​പ്പോ​ഴു​മി​ല്ല. മ​റ്റാ​രു​ടെ​യെ​ങ്കി​ലും ആ​ധാ​ർ ന​മ്പ​ർ ന​ൽ​കി​യാ​ലും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ആ ​ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റു​ന്ന​ത​ട​ക്കം സേ​വ​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കാം. ഉ​ട​മ​യു​ടെ ആ​ധാ​ർ ലി​ങ്ക്​ ചെ​യ്ത ഫോ​ൺ ന​മ്പ​റി​ലേ​ക്ക്​ ഒ.​ടി.​പി എ​ത്തും​വി​ധ​മു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ഫ​ല​ത്തി​ൽ ഉ​ട​മ​ക്ക്​ ​മാ​ത്ര​മേ തു​ട​ർ അ​പേ​ക്ഷ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​മ​ട​ക്കം എ​ട്ടോ​ളം സേ​വ​ന​ങ്ങ​ൾ​ക്ക്​ പ​ഴ​യ ആ​ർ.​സി ബു​ക്ക്​​ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​​ പു​തി​യ നി​ർ​ദേ​ശം. നി​ല​വി​ലെ അ​പേ​ക്ഷാ​രീ​തി​യി​ൽ വാ​ങ്ങു​ന്ന​യാ​ളി​ന്‍റെ ആ​ധാ​ർ പ​ക​ർ​പ്പ് മാ​ത്ര​മാ​ണ് നി​ർ​ബ​ന്ധം. വി​ൽ​ക്കു​ന്ന​യാ​ളി​ന്‍റെ തി​രി​ച്ച​റി​യ​ൽ രേ​ഖ ആ​വ​ശ്യ​മി​ല്ല. ഉ​ട​മ​യ​റി​യാ​തെ ആ​ർ.​സി ബു​ക്ക്​ മ​റ്റൊ​രാ​ളു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റാ​നാ​കു​മെ​ന്ന​ത​ട​ക്കം ത​ട്ടി​പ്പി​​ന്‍റെ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ്​ ഇ​തി​ൽ പ​തി​യി​രി​ക്കു​ന്ന​ത്​ . ര​ജി​സ്‌​ട്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ത്ത​തും ക്ര​മ​ക്കേ​ടി​ന് സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ഉ​ട​മ​യു​ടെ​യും വാ​ങ്ങു​ന്ന​യാ​ളി​ന്‍റെ​യും ആ​ധാ​ർ പ​ക​ർ​പ്പ്​ അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ ക്ര​മ​ക്കേ​ട് ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും. വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത്​ ന​ട​പ​ടി​യും ഉ​ട​മ അ​റി​യാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രേ​ഖ​ക​ൾ ഒ​ത്തു​നോ​ക്കാ​നും ക​ഴി​യും. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ലും ബാ​ഹ്യ​ഇ​ട​പെ​ട​ൽ ന​ട​ക്കി​ല്ല. അ​ല്ലെ​ങ്കി​ൽ വാ​ഹ​നി​ലെ ഫോ​ൺ ന​മ്പ​ർ ത​ന്‍റേ​ത്​ ത​ന്നെ​യാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. എം. ​ഷി​ബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story