Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:40 AM IST Updated On
date_range 9 March 2022 5:40 AM ISTചാലക്കുടിയാറിലേക്ക് വിഷജലമൊഴുക്കാൻ ഗ്രീൻ ചാനൽ അനുമതി
text_fieldsbookmark_border
പറവൂർ: കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് കുഴൽ മാർഗം ചാലക്കുടിപ്പുഴയിലേക്ക് ആസിഡ് കലർന്ന വിഷമാലിന്യമൊഴുക്കാൻ കമ്പനിക്ക് സർക്കാറിന്‍റെ ഗ്രീൻ ചാനൽ അനുമതി നൽകി. വിഷജലമൊഴുക്കുന്നതിനെതിരെ പഞ്ചായത്ത് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പുത്തൻവേലിക്കര പഞ്ചായത്തിലെ ചൗക്കക്കടവിലേക്ക് വിഷജലം ഒഴുക്കാനാണ് കമ്പനി പദ്ധതി തയാറാക്കിയിട്ടുള്ളത്. പുത്തൻവേലിക്കര പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത് കണക്കൻകടവ് പുഴയിൽനിന്നാണ്. കുടിവെള്ളത്തിൽ വിഷമാലിന്യം കലരുന്നതോടെ ജനങ്ങളുടെ കുടിവെള്ളം മുട്ടും. മത്സ്യസമ്പത്തിനുണ്ടാകാൻ പോകുന്നത് കൂട്ടക്കുരുതിയായിരിക്കും. മാത്രമല്ല, കൃഷിയേയും ബാധിക്കും. വിഷജലം ഒഴുക്കുന്നതിനെതിരെ കഴിഞ്ഞ വർഷം സമര സമിതി രൂപവത്കരിച്ച് മുഖ്യമന്ത്രിക്ക് 10000 പേർ ഒപ്പിട്ട ഭീമഹരജി നൽകിയിട്ടുണ്ട്. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധിസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story