Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുര്‍വേദ...

ആയുര്‍വേദ ഡിസ്‌പെന്‍സറി മാണിക്യമംഗലത്ത് നിലനിർത്തണം

text_fields
bookmark_border
മാണിക്യമംഗലം: കാലടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി മാണിക്യമംഗലത്ത് തന്നെ നിലനിർത്തണമെന്ന് വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, വികസനകാര്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് കൂരന്‍, മാത്യൂസ് കോലഞ്ചേരി, ഡി.സി.സി ജനറല്‍ കോണ്‍ഗ്രസ് അഡ്വ.കെ.ബി.സാബു, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എന്‍. അനില്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചന്‍, സലീഷ് ചെമ്മണ്ടൂര്‍, ഗോപു കാരിക്കൊത്ത്, ജനതാദള്‍(എസ്) സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ കോലഞ്ചേരി, എം.കെ. അലി, അഡ്വ.രാജന്‍ ബി.മേനോന്‍, ഷൈജു കണക്കശേരി, ബിന്ദു ആനന്ദ്, എ.എന്‍. ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു. 31ന് മുമ്പായി ഡിസ്‌പെന്‍സറി മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം കണ്ടെത്തി പഞ്ചായത്തിന് കൈമാറുന്നതിനും വര്‍ഷത്തിനുള്ളില്‍ ഡിസ്‌പെന്‍സറിക്ക് ആവശ്യമായ സ്ഥലം സ്വന്തമായി കണ്ടെത്തുന്നതിനും 151 അംഗ ജനകീയ കമ്മിറ്റിക്കും യോഗത്തില്‍ രൂപം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story