Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:40 AM IST Updated On
date_range 9 March 2022 5:40 AM ISTജപ്തി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കറ്റ് കമീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പുമുക്കിനുസമീപം റോസ്വില്ലയിൽ കെവിനെയാണ് (37) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അഡ്വക്കറ്റ് കമീഷന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വീടിന്‍റെ ഹാളിൽവെച്ച് കെവിൻ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 2016ൽ എസ്.ബി.ഐയുടെ എസ്.എം.ഇ ശാഖയിൽനിന്ന് ബിസിനസ് ആവശ്യത്തിന് ഇവർ വൻതുകയുടെ വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം, ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story