Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:39 AM IST Updated On
date_range 9 March 2022 5:39 AM ISTകോടതി വിധിയിൽ സംതൃപ്തി -ബിപു ചെറിയാന്‍
text_fieldsbookmark_border
മാവേലിക്കര: രണ്ട് പ്രതികള്‍ക്കും കൊലക്കയറാണ് പ്രതീക്ഷിച്ചത്. എങ്കിലും കോടതിവിധിയില്‍ സംതൃപ്തിയുണ്ടെന്ന് ചെറിയാന്‍റെയും ഏലിക്കുട്ടിയുടെയും മകന്‍ ബിപു ചെറിയാനും സഹോദരിയുടെ മകള്‍ സ്‌നേഹയും വിതുമ്പലോടെ പ്രതികരിച്ചു. സംഭവശേഷം കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് വിധി കേട്ടശേഷം ബിപു പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിന്‍ പി. വര്‍ഗീസ്, സുഹൃത്ത് സാജന്‍ ബേബി, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. സോളമന്‍, അന്വേഷണ ഉദ്യോഗസ്ഥരായ സി.ഐ സുധിലാല്‍, സി.ഐ ജോസ് മാത്യു, മാധ്യമങ്ങള്‍ അടക്കം എല്ലാവരും കേസിന്‍റെ വിധി വരും വരെ ഒപ്പമുണ്ടായിരുന്നു. ഈ വിധി സമൂഹത്തിന് പാഠമാവണം. അപരിചിതരായ തൊഴിലാളികളെ ജോലിക്ക് നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം. ആ സംഭവത്തിന്‍റെ ഞെട്ടല്‍ ഇനിയും തങ്ങള്‍ക്ക് മാറിയിട്ടില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story