Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡരികില്‍...

റോഡരികില്‍ വീണുകിടന്നയാൾ സൂര്യാതപമേറ്റ്​ മരിച്ചു

text_fields
bookmark_border
റാന്നി: കുഴഞ്ഞ്​ . അങ്ങാടി മേനാംതോട്ടം സ്വദേശി മേപ്പുറത്ത് സണ്ണി തോമസാണ്​ (64) മരിച്ചത്. റാന്നി ഇട്ടിയപ്പാറ കോളജ് റോഡിലെ ബാര്‍ ഹോട്ടലിനുസമീപമാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ഇയാള്‍ റോഡരികില്‍ വീഴുന്നത്. മദ്യപിച്ചശേഷം വീണുകിടക്കുന്നതിനാല്‍ ആരും തിരിഞ്ഞു നോക്കിയില്ല. സമയം അധികരിച്ചിട്ടും എഴുന്നേറ്റ്​ പോകാതായതോടെ സമീപത്തെ വ്യാപാരികള്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞ് റാന്നി പൊലീസ് സ്ഥലത്തെത്തിയെങ്കിലും സണ്ണി മരിച്ചിരുന്നു. ചൂട്​ കനത്തതോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട്​ മരിച്ചതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിന്​ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി. ptd rni_4 death
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story