Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴകളിൽനിന്ന്​ ചളിയും...

പുഴകളിൽനിന്ന്​ ചളിയും മണലും നീക്കണമെന്ന ഹരജിയിൽ വിശദീകരണംതേടി

text_fields
bookmark_border
കൊച്ചി: നദികളിൽ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പുഴകളിലും കൈവഴികളിലും അടിഞ്ഞുകൂടിയ ചളിയും മണലും ചെറിയ മഴയിൽ​പോലും പ്രളയത്തിന്​ കാരണമായേക്കാമെന്ന്​ ചൂണ്ടിക്കാട്ടി കോട്ടയം ജില്ല പഞ്ചായത്ത്​ അംഗം അഡ്വ. ഷോൺ ജോർജാണ്​ ഹരജി നൽകിയത്​. ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന്​ ഹരജിയിൽ ആവശ്യപ്പെടുന്നു. പല സ്ഥലങ്ങളിലും പുഴയിൽ കല്ലും മണലും അടിഞ്ഞുകിടക്കുകയാണ്. അതിനാൽ വരാൻപോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കംപോലും വൻ ദുരന്തങ്ങൾക്കിടയാകുമെന്ന്​ ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story