Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവള കരാർ...

വിമാനത്താവള കരാർ ജീവനക്കാർ പണിമുടക്കും

text_fields
bookmark_border
-സമര പ്രഖ്യാപന കൺവെൻഷൻ 22ന് നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ കീഴിൽ ഇരുപത്തിമൂന്നോളം കരാർ കമ്പനികളിൽ വ്യത്യസ്ത ജോലി ചെയ്തുവരുന്ന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. പണിമുടക്കിന്റെ മുന്നോടിയായി സമര പ്രഖ്യാപന കൺവെൻഷൻ 22ന് നെടുമ്പാശ്ശേരിയിൽ ചേരാൻ കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. എന്നാൽ, വിമാനങ്ങൾ നല്ല തോതിൽ പുനരാരംഭിച്ചിട്ടും പൂർണതോതിൽ തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. വിവിധ കരാർ കമ്പനികളും തൊഴിലാളി യൂനിയനുകളും ഒപ്പിട്ട ദീർഘകാല കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് നാല് വർഷത്തോളമായി. കരാർ ഉണ്ടാകാത്ത കാലയളവിൽ ഇതിനോടൊപ്പം സിയാൽ നൽകുന്ന പ്രതിവർഷ ശമ്പളവർധന തൊഴിലാളികൾക്ക് നൽകാതെ കരാർകമ്പനികൾ തട്ടിയെടുത്തു. ഇതിനെ നിയമപരമായി നേരിടും. നിയമപരമായി അർഹതപ്പെട്ട ക്ഷാമബത്ത, ലീവ് ആനുകൂല്യങ്ങൾ, ഇ.പി.എഫ്​, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയവ നൽകുന്നില്ലെന്നും യൂനിയൻ ആരോപിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് യോഗം ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജീമോൻ കയ്യാല അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, സീനാശശി, സുവർണാഗോപി, ഉമാദാസൻ, ഉഷാബോബൻ, ഷീജാ, രമ, സിനിപോൾ ആന്റു, രാജൻ, ഗീതാബാബു, സുജിത കിഷോർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story