Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി വാർഷികം:...

കോടതി വാർഷികം: ചിത്രമതിൽ ഒരുക്കി

text_fields
bookmark_border
കോടതി വാർഷികം: ചിത്രമതിൽ ഒരുക്കി
cancel
പറവൂർ: പറവൂർ കോടതിയുടെ 210ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ബ്രേക്ക് ദ ബയസ്' സന്ദേശമുയർത്തി ചിത്രമതിൽ ഒരുക്കി. മുൻസിഫ് എം.എൻ. സജിത ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രവിദ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.ജി. പ്രീതി, പ്രമുജ ഡി. നായർ, രാഖി ശിവൻ എന്നിവർ സംസാരിച്ചു. വനിത ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനയിൽ ചിത്രകാരി നിജീന നീലാംബരം ആദ്യരചന നടത്തി. വനിത അഭിഭാഷകരും വിദ്യാർഥികളും ചിത്രകാരികളും പങ്കാളികളായി. കോടതി വളപ്പിൽ ഒരുക്കിയ 50 മീ. നീളമുള്ള കാൻവാസിൽ സ്ത്രീപക്ഷ ചിത്രങ്ങളാണ് വരച്ചത്. രാത്രി 10ന് കെ.എം.കെ കവലയിൽനിന്നാരംഭിച്ച രാത്രി നടത്തത്തിൽ സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി ഫ്ലാഗ്ഓഫ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന യങ് വുമൺ അസംബ്ലി ഹൈകോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story