Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:39 AM IST Updated On
date_range 8 March 2022 5:39 AM ISTകാക്കൂർ കാളവയൽ: കിസാൻ മേളക്ക് തുടക്കം
text_fieldsbookmark_border
കൂത്താട്ടുകുളം: കാക്കൂർ കാളവയൽ കാർഷിക മേളയോടനുബന്ധിച്ച കിസാൻ മേള അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അലീസ് ഷാജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് പ്രദർശനശാലകളുടെ ഉദ്ഘാടനം നിർവഹിച്ചു. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻമാരായ ഏലിയാമ്മ ഫിലിപ്, വിജയ ശിവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ രമ മുരളീധര കൈമൾ, തോമസ് തടത്തിൽ, ഇ.പി. ജോർജ്, ജയ കെ.എ എന്നിവർ മികച്ച കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസൺ വി. പോൾ സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആശ സനിൽ, അനിൽ ചെറിയാൻ, വിജയകുമാരി സോമൻ, എൽസി ടോമി, ഡോജിൻ ജോൺ, ലളിത വിജയൻ, സിബി ജോർജ്, സി.ടി. ശശി, കുഞ്ഞുമോൻ ഫിലിപ്, അനിത ബേബി, സന്ധ്യമോൾ പ്രകാശ്, സാജു ജോൺ, അംഗങ്ങളായ സുനി ജോൺസൺ, ആതിര സുമേഷ്, ബീന ഏലിയാസ്, കെ.കെ രാജ്കുമാർ, അനിതകുമാരി, സീന പി.ജി, ജിജി ടി.കെ, എം.എം. ജോർജ് എന്നിവർ സംസാരിച്ചു. ജിം തോമസ്, ബിജുമോൻ സക്കറിയ എന്നിവർ ക്ലാസെടുത്തു. ചൊവ്വാഴ്ച കാക്കൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചുള്ള സെമിനാർ രാവിലെ 10ന് ബാങ്ക് പ്രസിഡന്‍റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
