Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ: പ്രത്യക്ഷ...

കെ-റെയിൽ: പ്രത്യക്ഷ സമരവുമായി ബി.ജെ.പിയും; പ്രഖ്യാപന കൺവെൻഷൻ ഒമ്പതിന്

text_fields
bookmark_border
നെടുമ്പാശ്ശേരി: കെ-റെയിലിനെതിരെ പ്രത്യക്ഷസമരത്തിന്​ ബി.ജെ.പിയും രംഗത്തിറങ്ങുന്നു. കെ-റെയിൽവിരുദ്ധ സമരപ്രഖ്യാപന കൺവെൻഷൻ ഒമ്പതിന് എറണാകുളം ടൗൺഹാളിൽ നടക്കും. ഇ. ശ്രീധരൻ ഉദ്ഘാടനം നിർവഹിക്കും. കൺവെൻഷനിൽ പാർട്ടിക്കാരല്ലാത്തവരെയും പരമാവധി പങ്കെടുപ്പിക്കാനാണ്​ ശ്രമം. ഇതിന്​ കെ-റെയിലിനെത്തുടർന്ന് കുടിയൊഴിയേണ്ടിവരുന്നവരുടെ വീടുകൾ സന്ദർശിച്ച്​ ബോധവത്​കരണം നടത്തും. ഇത്തരത്തിൽ പരമാവധി പേരെ കൺവെൻഷനിൽ എത്തിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക്​ നേതൃത്വം നിർദേശം നൽകി. കോൺഗ്രസ്​, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾ സമരത്തിന്റെ മുൻനിരയിൽ നിൽക്കേ​, ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുന്നതായി പാർട്ടിക്കകത്തുതന്നെ വിമർശനം ശക്തമായപ്പോഴാണ് കെ-റെയിൽ വിരുദ്ധ സമരപ്രഖ്യാപന കൺവെൻഷന്​ തീരുമാനമെടുത്തത്​. കുടിയൊഴിയേണ്ടിവരുന്നവർ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫിന്‍റെ സമരത്തിലും മറ്റും പ​ങ്കെടുക്കുന്നതും പ്രത്യക്ഷ സമരത്തിനിറങ്ങാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story