Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:43 AM IST Updated On
date_range 7 March 2022 5:43 AM ISTസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പറവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ക്ലാസ് റൂമും ഒരു ഓഫിസ് റൂമും ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, അനു വട്ടത്തറ, ജഹാംഗീർ തോപ്പിൽ, ഇ.ജി. ശശി, ടി.എം. അബ്ദുൽ സലാം, പ്രിൻസിപ്പൽ സൂസിരാജ്, ഹെഡ്മിസ്ട്രസ് ലൗലി, പി.ടി.എ പ്രസിഡൻറ് കെ.എ. സാദത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറിൻെറ വിദ്യാകിരണം പദ്ധതിയിൽപെടുത്തി അനുവദിച്ച 105 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പടം EA PVR school 5 പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
