Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:43 AM IST Updated On
date_range 7 March 2022 5:43 AM ISTഭവനരഹിതർക്ക് ഭവന നിർമാണപദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊച്ചി: കൊച്ചിൻ ഓർഫനേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (കൊറോസ) ആഭിമുഖ്യത്തിൽ ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്‍റ് സിനി, ഡയറക്ടർ സിദ്ദീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. പുല്ലേപ്പടി ദാറുൽ ഉലൂം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നടൻ നാസർ ലത്തീഫ് ഉപഹാരങ്ങൾ വിതരണം ചെയ്തു. എച്ച്.ഇ. അഹ്മദ് താഹിർ സേട്ട് സമ്മാനദാനം നിർവഹിച്ചു. അബ്ദുൽ മജീദ് പറക്കാടൻ, എം. സലാഹുദ്ദീൻ മദനി, ഹുസൈൻ ഹാജി, കെ.കെ. ഭാനു, ലാജിദ്, കുഞ്ഞുമുഹമ്മദ്, മുർഷാദ്, സുനിൽ, സിദ്ദീഖ്, റഹ്മാൻ, ഷാജഹാൻ, അലിരാജ, ഷൈബാൻ എന്നിവർ സംസാരിച്ചു. സുധീർ സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story