Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർധന രോഗികൾക്ക്...

നിർധന രോഗികൾക്ക് ആശ്വാസമായി മെഡിസിൻ ബാങ്ക് പദ്ധതി

text_fields
bookmark_border
നിർധന രോഗികൾക്ക് ആശ്വാസമായി മെഡിസിൻ ബാങ്ക് പദ്ധതി
cancel
ആലുവ: നഗരത്തിലെ റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ 59ാത്തെ മരുന്ന് ശേഖരണപ്പെട്ടി ആലുവ നജാത്ത് ആശുപത്രിയുടെ മുന്നിൽ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടർ ഡോ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കോറയുടെ സ്ഥാപക പ്രസിഡന്‍റ്​ ഡോ. ടോണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. കോറ പ്രസിഡന്റ്‌ പി.എ. ഹംസക്കോയ, സെക്രട്ടറി കെ. ജയപ്രകാശ്, മീഡിയ ക്ലബ്‌ പ്രസിഡന്റ്‌ ജോസി പി. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. ഫോർട്ട്‌കൊച്ചി പാലിയേറ്റിവ് കെയറിനുള്ള മരുന്നുകൾ ഡോ. ടോണി ഫെർണാണ്ടസിൽനിന്ന് ആസിഫ് അലി കോമു ഏറ്റുവാങ്ങി. ഐ.എം.എ സെക്രട്ടറി ഡോ. സജിത്ത്, ഡോ. റിയാദ്, ഡോ. ഹിജാസ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ അബ്ദുൽ കരീം, അബ്ദുൽ ഹമീദ്, സാബു ഡേവിഡ്, ഷംസു വേളകാതല എന്നിവർ സംബന്ധിച്ചു. നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കാനുള്ള മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ മരുന്ന് ശേഖരണപ്പെട്ടികൾ സ്ഥാപിക്കുന്നത്. ഉപയോഗം കഴിഞ്ഞ് അവശേഷിക്കുന്ന മരുന്നുകൾ ഈ പെട്ടികളിൽ നിക്ഷേപിക്കാം. കൃത്യമായ ഇടവേളകളിൽ ഈ മരുന്നുകൾ ശേഖരിച്ച് പാലിയേറ്റിവ് കെയറുകളടക്കമുള്ള സംവിധാനങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 1.75 കോടി രൂപയോളം വിലമതിക്കുന്ന മരുന്നുകൾ ഈ സംരംഭം വഴി സ്വരൂപിക്കുകയും അർഹരായ പാവപ്പെട്ട രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്തതായി പ്രസിഡന്‍റ്​ ഹംസക്കോയ പറഞ്ഞു. ക്യാപ്ഷൻ ea yas2 med box കോറയുടെ 59ാമത്തെ മരുന്ന് ശേഖരണപ്പെട്ടി ആലുവ നജാത്ത് ആശുപത്രി ഡയറക്ടർ ഡോ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story