Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭർത്താവും മക്കളും...

ഭർത്താവും മക്കളും നഷ്ടമായ നിമിക്ക് ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങ്

text_fields
bookmark_border
മൂവാറ്റുപുഴ: ഭർത്താവും മക്കളും നഷ്ടപ്പെട്ട വീട്ടമ്മയുടെ കടബാധ്യത തീർത്ത് ബാങ്ക് ജീവനക്കാർ. ഇലഞ്ഞി ആലപുരം കോലാടിയിൽ രാജീവന്റെ ഭാര്യ നിമിയുടെ ജീവിതദുരിതങ്ങൾ കണ്ടറിഞ്ഞ കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഇവരുടെ കടബാധ്യത എറ്റെടുത്തത്. നിമിയുടെ ഭർത്താവ് രാജീവും മകൻ മിഥുനും 2020ൽ മോനിപ്പിള്ളിയിലുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ അപകടത്തിന് ഒരുവർഷം മുമ്പ് ഗുരുതര രോഗം ബാധിച്ച മകൾ അഞ്ജിത മരണപ്പെട്ടു. മകൾ നഷ്ടമായതിന്റെ മുറിവ് മനസ്സിൽനിന്ന് മായുന്നതിനുമുമ്പേ ഭർത്താവും മകനും നഷ്ടമായ നിമിയുടെ ജീവിതം ചോദ്യചിഹ്നമായി. മകളുടെ മരണത്തിന് മുമ്പ് വീടുനിർമിക്കാന്‍ മൂന്നു ലക്ഷം രൂപയാണ് നിമി വായ്പ എടുത്തിരുന്നത്. ഇപ്പോൾ രണ്ടര ലക്ഷത്തോളം രൂപയാണ് വായ്പ കണക്കിൽ ബാക്കിയുള്ളത്. ബാങ്ക് ശാഖ മാനേജർ എം. വനജയുടെ നേതൃത്വത്തിലാണ് നിമിയുടെ കടബാധ്യത തീർക്കാൻ നടപടി സ്വീകരിച്ചത്. ബാങ്കിലെ ജീവനക്കാരിൽനിന്നും ഇടപാടുകാരിൽനിന്നും ശേഖരിച്ച തുകയാണ് വിധവയായ വീട്ടമ്മക്ക് തുണയായത്. വായ്പ അവസാനിപ്പിച്ച് ഈട് വസ്തുവിന്റെ ആധാരം മടക്കിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ച് ജീവനക്കാർ. നിമി പണിതീരാത്ത വീടിന് സമീപം ആരംഭിച്ച പെട്ടിക്കടയിൽനിന്ന് കിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ് മാതാവ് തങ്കമ്മയോടൊപ്പം ജീവിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story