Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:35 AM IST Updated On
date_range 7 March 2022 5:35 AM ISTകാക്കൂർ കാളവയൽ കാർഷികമേളക്ക് കൊടിയുയർന്നു
text_fieldsbookmark_border
കൂത്താട്ടുകുളം: 131മത് കാക്കൂർ കാളവയൽ കാർഷിക മേളയുടെ തുടക്കംകുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമ മുരളീധര കൈമൾ വയൽ നഗരിയിൽ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം. ജോർജ് അധ്യക്ഷതവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്‍റ് അനിൽ ചെറിയാൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്‍റ് ജയിസൺ ജോസഫ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സന്ധ്യമോൾ പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയി കരിപ്പാൽ, എം.സി. അജി, കൃഷി ഓഫിസർ ടി.കെ. ജിജി, കാർഷികമേള ജനറൽ കൺവീനർ രെജു കരിമ്പനക്കൽ, ജനറൽ സെക്രട്ടറി കെ.ആർ. പ്രകാശൻ. ഭാരവാഹികളായ വർഗീസ് മാണി, കെ.സി. തോമസ്, കെ.പി. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തിങ്കളാഴ്ച കാർഷികമേള നഗറിൽ കൃഷി വകുപ്പിൻെറയും ബ്ലോക്ക് പഞ്ചായത്തിൻെറയും ആഭിമുഖ്യത്തിൽ നടക്കുന്ന കിസാൻ മേള അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് ഷാജു അധ്യക്ഷതവഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. എം.ജെ. ജേക്കബ് എക്സ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ജൈവകൃഷിയെക്കുറിച്ചും വേനൽക്കാല വിളകളെക്കുറിച്ചും ക്ലാസുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
