Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:44 AM IST Updated On
date_range 6 March 2022 5:44 AM ISTകേൾവി ദിനാചരണം: ബോധവത്കരണം സംഘടിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: ലോക കേൾവി ദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിലെ സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബി.എ.എസ്.എൽ.പി വിദ്യാർഥികൾ ഫ്ലാഷ് മോബും ബോധവത്കരണവും നടത്തി. ഇടപ്പള്ളി കുന്നുംപുറം ജങ്ഷനിലായിരുന്നു ഫ്ലാഷ് മോബ്. ലഘുലേഖകൾ വിദ്യാർഥികൾ യാത്രക്കാർക്ക് കൈമാറി. സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി വിഭാഗം മേധാവി എം. ധന്യ, അസിസ്റ്റന്റ് പ്രഫ. അർച്ചന മറിയം വർഗീസ്, മെറീന ജോയി, അനിറ്റ ബിജു, തെരേസ റോസ് എന്നിവർ നേതൃത്വം നൽകി. ആശുപത്രിയിൽ ബോധവത്കരണ പരിപാടികളും പോസ്റ്റർ പ്രദർശനവും നടന്നു. ഞായറാഴ്ച രാവിലെ 10 മുതൽ ആറുവരെ ഇടപ്പള്ളി രാഘവൻ പിള്ള പാർക്കിൽ സൗജന്യ കേൾവി പരിശോധനക്യാമ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story