Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:44 AM IST Updated On
date_range 6 March 2022 5:44 AM ISTമുസ്രിസ് പൈതൃകയാത്ര പദ്ധതിയിൽ പൈതൃക കൊച്ചിയും
text_fieldsbookmark_border
മട്ടാഞ്ചേരി: മുസ്രിസ് പൈതൃകയാത്ര പദ്ധതിയിൽ എറണാകുളം നഗരവും മട്ടാഞ്ചേരി, ഫോർട്ട്കൊച്ചിയുമടങ്ങുന്ന പശ്ചിമകൊച്ചിയും ഉൾപ്പെടുത്തുന്നു. മുസ്രിസ് കേന്ദ്രങ്ങളുൾപ്പെടുത്തിയുള്ള വിനോദസഞ്ചാര യാത്രയിലാണ് കൊച്ചി നഗരസഭ മേഖലകളെ ടുറിസം വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ ആഭ്യന്തര വിനോദ സഞ്ചാരികൾക്കൊപ്പം, സ്കൂൾ വിദ്യാർഥികൾ, ചരിത്രാന്വേഷകർ, പുരാവസ്തുഗവേഷകർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് മുസ്രിസ് സഞ്ചാരയാത്ര വിപുലീകരിച്ചിരിക്കുന്നത്. കൊച്ചി-മുസ്രിസ് ബിനാലെയുടെ കേന്ദ്രമായി ശ്രദ്ധേയമായ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലക്ക് ഇത് ഉണർവേകുമെന്നാണ് വിലയിരുത്തൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറമടക്കമുള്ള മുസ്രിസ് ഖനന കണ്ടെത്തലുകൾ ശ്രദ്ധേയമായതോടെയാണ് സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരി, പൈതൃകനഗരിയായ ഫോർട്ട്കൊച്ചി, നഗര കായലോരമായ മറൈൻ ഡ്രൈവ്, ബോൾഗാട്ടി എന്നിവയുൾപ്പെടുത്തി മുസ്രിസ് സഞ്ചാര യാത്രാറൂട്ട് ഒരുക്കിയിരിക്കുന്നത്. കോവിഡ് ഇളവുകളോടെ വിനോദ സഞ്ചാര മേഖലയിലുണ്ടാകുന്ന ഉണർവുകൾ മുസ്രിസ് യാത്രപദ്ധതിക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story