Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:43 AM IST Updated On
date_range 6 March 2022 5:43 AM ISTസമ്പൂര്‍ണ ശുചിത്വനഗരം: ബയോബിന്‍ വിതരണം ചെയ്തു
text_fieldsbookmark_border
തൃപ്പൂണിത്തുറ: സമ്പൂര്‍ണ ശുചിത്വനഗരമാക്കി തൃപ്പൂണിത്തുറയെ മാറ്റാനുള്ള പദ്ധതികളുടെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും ബയോബിന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സൻ രമ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരു വാര്‍ഡില്‍ 50 വീട്ടിലേക്കാണ് ബയോബിന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ നിർവഹണ ചുമതല റെയ്ഡ്‌കോ ആണ്. വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജയ പരമേശ്വരന്‍, ദീപ്തി സുമേഷ്, സി.എ. ബെന്നി, കൗണ്‍സിലര്‍മാരായ കെ.വി. സാജു, പി.കെ. പീതാംബരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.എം. മീരാന്‍കുഞ്ഞ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
