Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:43 AM IST Updated On
date_range 6 March 2022 5:43 AM ISTകെട്ടിട നികുതി അടക്കാം
text_fieldsbookmark_border
മരട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ ഒടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായതിന്‍റെ അടിസ്ഥാനത്തില്‍ 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ എല്ലാ അവധി ദിനങ്ങളിലും മരട് നഗരസഭയില്‍ നികുതി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഞായറാഴ്ച12,13 ഡിവിഷനുകളിലെ നികുതിപിരിവ് ക്യാമ്പ് സൊസൈറ്റി റോഡ് ശ്രീകണ്ഠന്‍ നായരുടെ വസതിയില്‍വെച്ചും 14ാം ഡിവിഷനിലെ നികുതി പിരിവ് ക്യാമ്പ് നിരവത്ത് റോഡ് 29ാം നമ്പര്‍ അംഗൻവാടിയിൽ (കടമാട്ട്) വെച്ചും 16ാം ഡിവിഷനിലെ നികുതിപിരിവ് ക്യാമ്പ് 17ാം നമ്പര്‍ അംഗൻവാടിയിലും സ്വീകരിക്കും. ഈ കേന്ദ്രങ്ങളില്‍ എല്ലാ ഡിവിഷനിലെയും നികുതി സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story