Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:42 AM IST Updated On
date_range 6 March 2022 5:42 AM ISTമുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം
text_fieldsbookmark_border
പള്ളുരുത്തി: കർഷകത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി തപാൽ ഓഫിസിന് മുന്നിൽ നടത്തി. കർഷക തൊഴിലാളി ക്ഷേമനിധി വഴി അംശാദായം നൽകിയ കർഷക തൊഴിലാളികളുടെ വർഷാന്ത്യ ആനുകൂല്യം 2014 മുതൽ മുടങ്ങിയവ വിതരണം നടത്തുക, പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. തൃപ്പൂണിത്തുറ മണ്ഡലം ജോയന്റ് സെക്രട്ടറി കെ.പി. മണിലാൽ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി മേഖല സെക്രട്ടറി എൻ.ഇ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂനിയൻ ലോക്കൽ സെക്രട്ടറി എൻ.എം. അജയൻ, എൻ.എ. ജനമേജയൻ, കൗൺസിലർ സി.എൻ. രഞ്ജിത് മാസ്റ്റർ, ടി.ബി. ബെൻസർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story