Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കൂർ കാളവയലിന്...

കാക്കൂർ കാളവയലിന് ഇന്ന്​ കൊടിയേറും

text_fields
bookmark_border
കൂത്താട്ടുകുളം: ചരിത്ര പ്രസിദ്ധമായ കാക്കൂർ കാളവയലും കാർഷിക മേളയും ഞായറാഴ്ച ആരംഭിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക മേളയാണ് കാക്കൂർ കാളവയൽ. 131ാമത് മേളക്ക്​ ഞായറാഴ്ച രാവിലെ 9.30ന് കാർഷിക മേള നഗരിയിൽ ആഘോഷ കമ്മിറ്റി ചെയർപേഴ്സൻ രമ മുരളീധര കൈമൾ പതാക ഉയർത്തുന്നതോടെ തുടക്കമാകും. തിങ്കളാഴ്ച രാവിലെ 9.30ന് അനൂപ് ജേക്കബ് എം.എൽ.എ കാർഷിക മേള ഉദ്​ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കിസാൻ മേള തിങ്കളാഴ്ച നടക്കും. പ്രദർശനശാലകളുടെ ഉദ്​ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. ചൊവ്വാഴ്ച കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മൂല്യവർധിത ഉൽപന്നങ്ങൾ സംബന്ധിച്ച് സെമിനാർ നടക്കും. ബുധനാഴ്ചയാണ്​ കന്നുകാലി പ്രദർശനം. വ്യാഴാഴ്ച ​വൈകീട്ട്​ നാലിന്​ കാർ റേസ് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ജനറൽ കൺവീനർ കെ.കെ. രാജ്കുമാർ, അനിത ബേബി, സന്ധ്യമോൾ പ്രകാശ്, സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയി, ബീന ഏലിയാസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ. മോഹൻ കുമാർ, കൃഷി ഓഫിസർ ടി.കെ. ജിജി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story