Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാ​ങ്കേതിക സർവകലാശാല...

സാ​ങ്കേതിക സർവകലാശാല അഫിലിയേഷൻ ഫീസ്​ ശരിവെച്ച്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: എ.പി.ജെ അബ്​ദുൽ കലാം സാ​ങ്കേതിക സർവകലാശാല ആവശ്യപ്പെട്ട അഫിലിയേഷൻ ഫീസ് കോളജുകൾ രണ്ട് മാസത്തിനകം നൽകണമെന്ന്​ ഹൈകോടതി. സ്വാശ്രയ എൻജിനീയറിങ്​​ കോളജുകളിൽനിന്ന്​ ഈടാക്കുന്ന അഫിലിയേഷൻ ഫീസ്​ വർധിപ്പിച്ചതും ഫിനാൻഷ്യൽ ഗാരന്‍റി ഈടാക്കുന്നതും ശരിവെച്ചാണ്​ ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. ഫീസ് വർധനയും ഗാരന്‍റി തുകയും ചോദ്യം ചെയ്ത് കേരള സെൽഫ്​ ഫിനാൻസ്​ എൻജിനീയറിങ്​ കോളജ്​ മാനേജ്​മെന്‍റ്​സ്​ അസോസിയേഷനടക്കം നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​. 2019 -20 അക്കാദമിക് വർഷം മുതൽ അഫിലിയേഷൻ ഫീസ് വർധിപ്പിച്ചെങ്കിലും 2020 -21 വർഷം കോവിഡ് കണക്കിലെടുത്ത് ഇളവ്​ അനുവദിച്ചിരുന്നു. ഇത്​ പ്രകാരമുള്ള ഫീസ്​ ഹരജിക്കാർ അടക്കുകയും ചെയ്തു. വർധിപ്പിച്ച ഫീസ്​ ആവശ്യപ്പെടാനാവില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, 2019-20ലെ ഫീസ് കുറക്കാൻ കഴിയില്ലെന്നായിരുന്നു സർവകലാശാല അറിയിച്ചത്​. വർധന ​ പ്രകാരമുള്ള തുക പിന്നീട്​ അടക്കണമെന്ന ഉപാധിയോടെയായിരുന്നു ഫീസിളവ്​ അനുവദിച്ചത്​. 50 ശതമാനം കോളജുകൾ മുഴുവൻ ഫീസ് അടച്ചതായും അറിയിച്ചു. ​സർവകലാശാലക്ക്​ അഫിലിയേഷൻ ഫീസ് ഈടാക്കാനും വർധിപ്പിക്കാനും അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി. അതിനാൽ, 2019 -20ലെ ഫീസ് അടക്കാൻ കോളജുകൾക്ക്​ ബാധ്യതയുണ്ട്​. യു.ജി.സി മാനദണ്ഡപ്രകാരം 35 ലക്ഷം വരെ ഫൈനാൻഷ്യൽ ഗാരന്റിയായി ഈടാക്കാം. എന്നാൽ, സർവകലാശാല ആവശ്യപ്പെട്ട 25 ലക്ഷം രൂപയെന്ന ഫിനാൻഷ്യൽ ഗാരന്റി വർധിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story