Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:44 AM IST Updated On
date_range 3 March 2022 5:44 AM ISTപാപ്പാനെ വാഹനമിടിച്ചു; ആന വിരണ്ടോടി
text_fieldsbookmark_border
വൈപ്പിന്‍: പാപ്പാനെ വാഹനമിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ടോടി. സംസ്ഥാനപാതയില്‍ അയമ്പിള്ളി മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആനയെ ലോറിയില്‍നിന്നും റോഡിലേക്ക് ഇറക്കി നിര്‍ത്തുന്നതിനിടെ യുവതി ഓടിച്ചിരുന്ന സ്കൂട്ടര്‍ പാപ്പാനെ ഇടിച്ചിടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആന വിരണ്ടോടി. രാത്രി സമയത്ത് പെട്ടെന്ന് ആനയെ കണ്ട് ഭയന്നതിനെ തുടര്‍ന്നാണ് സ്കൂട്ടര്‍ നിയന്ത്രണം വിട്ടതെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിരണ്ടോടിയ ആനയെ തളച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story