Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ സേവനങ്ങളും...

മെഡിക്കൽ സേവനങ്ങളും ഉപഭോക്തൃ നിയമ പരിധിയിൽ വരും​ -ഹൈകോടതി

text_fields
bookmark_border
കൊച്ചി: മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന്​ ഹൈകോടതി. മെഡിക്കൽ സർവിസ് എന്ന്​ എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഈ സേവനത്തെ നിയമത്തിന്‍റെ പരിധിയിൽനിന്ന്​ ഒഴിവാക്കിയെന്ന്​ പറയാനാവില്ല. മെഡിക്കൽ സേവനങ്ങൾ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്​. അതിനാൽ, ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന് ഇടപെടാമെന്നും ജസ്റ്റിസ് എൻ. നഗരേഷ്​ വ്യക്തമാക്കി. തിമിര ചികിത്സയെത്തുടർന്ന് ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്ന്​ ആരോപിച്ച് കണ്ണൂർ ചൊവ്വ സ്വദേശിനി ടി.പി. അംബുജാക്ഷി നൽകിയ പരാതി ജില്ല ഉപഭോക്തൃ തർക്ക പരിഹാരഫോറം പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സ്വദേശികളായ ഡോ. വിജിൽ, ഡോ. സോണിയ, ഡോ. ഭട്ട് തുടങ്ങിയവർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്​. പരാതിക്കാരിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ കണ്ണൂർ ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം നേരത്തേ ഹരജിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, 2019ലെ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിൽ മെഡിക്കൽ സേവനം ഉൾപ്പെടാത്തതിനാൽ ഇടപെടാനാവില്ലെന്ന്​ വ്യക്തമാക്കി ഡോ. വിജിൽ ഉൾപ്പെടെ നൽകിയ ഉപഹരജി ഫോറം തള്ളിയതിനെത്തുടർന്ന് സംസ്ഥാന ഉപഭോക്തൃ കമീഷനെ സമീപിച്ചു. അവിടെയും ഹരജി തള്ളിയതോടെയാണ്​ ഹൈകോടതിയെ സമീപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story