Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: തൽസ്ഥിതി റിപ്പോർട്ട്​ ഇന്ന്​ സമർപ്പിക്കും

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ പി. ബാലച​ന്ദ്രകുമാറി​ന്‍റെ വെളിപ്പെടുത്തലി​ന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണത്തി​ന്‍റെ തൽസ്ഥിതി റിപ്പോർട്ട്​ അന്വേഷണ സംഘം ഇന്ന്​ കോടതിയിൽ സമർപ്പിക്കും. കേസ്​ നടത്തുന്നതിനുള്ള പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചേക്കും. തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും വ്യാഴാഴ്​ച കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടാനാണ് സാധ്യത. ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനാണ്​ അന്വേഷണം പൂർത്തിയാക്കാൻ കോടതി ഒരുമാസത്തെ സമയം നൽകിയത്​. ഈ സമയപരിധി ഇതിനകംതന്നെ അവസാനിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ സമയംതേടി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്​. പുതിയ പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതർ സൂചന. നേരത്തേ കേസി​ന്‍റെ വിചാരണ ഘട്ടത്തിൽ രണ്ട് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. നിലവിൽ 203 സാക്ഷികളെയാണ് കോടതി വിസ്​തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ഇനി വിസ്​തരിക്കാനുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story