Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിടിച്ച്...

ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

text_fields
bookmark_border
ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
cancel
അമ്പലപ്പുഴ: കണ്ടെയ്നർ ലോറി സ്‌കൂട്ടറിലിടിച്ച് ചെത്തുതൊഴിലാളി തായങ്കരി പത്തിൽച്ചിറയിൽ ശശിയുടെ മകന്‍ പി.എസ്. ശ്യാംകുമാർ​ (41) മരിച്ചു. ദേശീയ പാതയിൽ വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപം ബുധനാഴ്ച ഉച്ചക്ക്​​ 2.45 ഓടെയായിരുന്നു അപകടം. ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാൻ ശ്യാംകുമാര്‍ സ്കൂട്ടറില്‍ പോകുകയായിരുന്നു. പിന്നാലെ തിരുവനന്തപുരത്തുനിന്ന്​ എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച്​ നിയന്ത്രണം തെറ്റി ശ്യാംകുമാര്‍ റോഡിലേക്കു വീണു. ലോറിയുടെ പിൻഭാഗത്തെ ചക്രങ്ങൾ ശരീരത്തിലൂടെ കയറി ശ്യാംകുമാർ തൽക്ഷണം മരിച്ചു. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: പ്രവിത. മക്കള്‍: ഒരു വയസ്സുള്ള ആദിദേവും അശ്വദേവും. ---- (ചിത്രം....ശ്യംകുമാര്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story