Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:45 AM IST Updated On
date_range 2 March 2022 5:45 AM ISTബാലമന്ദിരങ്ങളിൽ ലൈബ്രറി: കെൽസ പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊച്ചി: സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) സംസ്ഥാനത്തെ എല്ലാ ബാലമന്ദിരങ്ങളിലും ലൈബ്രറികൾ തുടങ്ങുന്നതിന്‍റെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിച്ചു. കെൽസ എക്സിക്യൂട്ടിവ് ചെയർമാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിത ശിശു ക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജഡ്ജിമാർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, നിയമ ഉദ്യോഗസ്ഥർ, അഭിഭാഷകർ, സാഹിത്യകാരന്മാർ തുടങ്ങിയവർ സംഭാവന ചെയ്ത ഇരുപതിനായിരത്തിലധികം പുസ്തകങ്ങളാണ് വിവിധ ബാലമന്ദിരങ്ങളിലേക്ക് നൽകിയത്. കെൽസ വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല ക്വിസ് മത്സര വിജയികൾക്ക് സമ്മാനവും നൽകി. ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, റാണി ജോർജ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് വിജയൻ, കെൽസ മെംബർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ്, ലോ സെക്രട്ടറി എ. സജിത എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story