Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:44 AM IST Updated On
date_range 2 March 2022 5:44 AM ISTപി.ടിയുടെ പ്രതിമ; വിദഗ്ധ ഉപദേശം തേടി
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മുൻ എം.എൽ.എ പി.ടി. തോമസിന്റെ പ്രതിമ നിർമിക്കുന്നത് സംബന്ധിച്ച് വിദഗ്ധ ഉപദേശം തേടി. പ്രതിമ നിർമിക്കാൻ ടെൻഡർ വിളിച്ചിരുന്നെങ്കിലും നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് ഇക്കാര്യത്തിൽ പ്രവൃത്തി പരിചയമില്ലാത്തതിനാൽ നിർമാണം സംബന്ധിച്ച സാങ്കേതികവിവരങ്ങളും അളവുകളുമൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൃശൂർ ഫൈൻ ആർട്സ് കോളജിൽനിന്ന് വിരമിച്ച അധ്യാപകനും ശിൽപിയുമായ പ്രഫ. ഷാനവാസിന്റെ ഉപദേശം തേടിയത്. വെങ്കല പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. പ്രതിമയുടെ രൂപരേഖ പൂർത്തിയാക്കിയശേഷം കുടുംബത്തെ കാണിച്ച് അവരുടെകൂടി അനുമതി ലഭിച്ചാൽ മാത്രം നിർമാണവുമായി മുന്നോട്ടു പോയാൽ മതി എന്നാണ് നിർദേശം. കൂടിക്കാഴ്ചയിൽ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർമാരായ എം.ഒ. വർഗീസ്, വി.ഡി. സുരേഷ്, നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുജാദേവി തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story