Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:43 AM IST Updated On
date_range 2 March 2022 5:43 AM ISTപെരിയാറിൽ സുരക്ഷയൊരുക്കി അഗ്നിരക്ഷാ സേന
text_fieldsbookmark_border
ആലുവ: ശിവരാത്രി ബലിതർപ്പണത്തോടനുബന്ധിച്ച് പെരിയാറില്‍ സുരക്ഷയൊരുക്കി അഗ്നിരക്ഷാ സേന. ബലിതർപ്പണത്തിനായും കുളിക്കാനായും പുഴയിൽ ഇറങ്ങുന്നവരുടെ സുരക്ഷക്കായി അഗ്നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധന്മാരുടെയും സ്കൂബ ടീമിന്റെയും സേവനം സദാസമയവും പുഴയിലും മണപ്പുറത്തും തയാറാക്കിയിരുന്നു. ആലുവ അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി സേന അംഗങ്ങൾ മണപ്പുറത്തും നഗരത്തിലുമായി സേവനം അനുഷ്ഠിച്ചു. മണപ്പുറത്ത് കടവുകളോട് ചേർന്ന് ഒരു വാട്ടർ ടെൻഡർ തയാറാക്കിയിരുന്നു. നാല് ഫൈബർ ബോട്ടുകൾ കടവുകളിൽ വിന്യസിച്ചിരുന്നു. കടവിൽ സ്കൂബ ഡൈവേഴ്സ് ഉൾപ്പെടെയുള്ള സേന അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. മണപ്പുറത്തിന് ചുറ്റും ഏതുസമയവും ബോട്ടിൽ പട്രോളിങ് നടത്തുന്നുണ്ട്. പ്രിയദർശിനി ടൗൺ ഹാളിലും ഫയർ എൻജിനും സൗകര്യങ്ങളും ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story