Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:43 AM IST Updated On
date_range 2 March 2022 5:43 AM ISTഅധികൃതരും കൈയൊഴിഞ്ഞു ഭക്ഷണവും പരിചരണവുമില്ല; വയോധികന് ദുരിതജീവിതം
text_fieldsbookmark_border
പറവൂർ: വാർധക്യത്തിന്‍റെ അവശതകളും പേറി ഭക്ഷണവും പരിചരണവുമില്ലാതെ വയോധികന്‍റെ ഏകാന്ത ജീവിതം. ചിറ്റാറ്റുകര പഞ്ചായത്ത് ഒന്നാം വാർഡ് മാച്ചാംതുരുത്തിൽ പുതിയകാവ് സ്കൂളിന് സമീപമാണ് 90കാരനായ പ്രഭാകരൻ ഏകനായി ജീവിക്കുന്നത്. കുടുംബപരമായി കിട്ടിയ 18 സെന്‍റിലെ ചെറിയ വീട്ടിലാണ് അവിവാഹിതനായ പ്രഭാകരന്‍റെ താമസം. പെൻഷൻ തുകകൊണ്ട് റേഷൻ വാങ്ങി സ്വയം പാകം ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രായാധിക്യത്തിന്‍റെ അവശതമൂലം ഇപ്പോൾ പുറത്തുപോകാൻ കഴിയുന്നില്ല. നിരങ്ങിയാണ് മുറിയിൽനിന്ന് വരാന്തയിൽ എത്തുന്നത്. മലമൂത്ര വിസർജനം കിടപ്പുമുറിയിൽതന്നെ. വീടും പരിസരവും വൃത്തിഹീനമായിക്കിടക്കുകയാണ്. അയൽവാസികൾ എത്തിച്ചുകൊടുക്കുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഈയിടെയായി ഓർമ നശിച്ചതോടെ വിവസ്ത്രനായാണ് കഴിയുന്നത്. തൊട്ടടുത്തുതന്നെ സഹോദരന്‍റെ കുടുംബം താമസിക്കുന്നുണ്ടെങ്കിലും അവർ ഒരുകാര്യത്തിലും ഇടപെടാറില്ലെന്ന് പറയുന്നു. വാർഡ് അംഗം സെമീറ ഉണ്ണികൃഷ്ണൻ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. വാർഡ് അംഗം അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും തഹസിൽദാറും കാണാൻ എത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഒരുനടപടിയും ഉണ്ടായില്ലെന്ന് അയൽവാസി അൻവർ പറഞ്ഞു. ഇതിനിടെ, പഞ്ചായത്ത് മുൻകൈയെടുത്ത് സാമൂഹികനീതി വകുപ്പിന്‍റെ അഭയകേന്ദ്രത്തിലേക്ക് പ്രഭാകരനെ മാറ്റാൻ നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
